Wednesday, June 10, 2009

പോകാന്‍ സമയമായി ..........

പുറപ്പെടാന്‍ സമയമായി ...........
പൂമരം മെത്ത വിരിച്ച കാമ്പസിനെ ഉപേക്ഷിച്ച്.................
വഴികളേറെ നടന്നെത്തി, ഒത്തു കൂടി നമ്മള്‍ഒന്നായ്‌ മരത്തണലില്‍ ..............
ഓര്‍മ്മകളുടെ മണിച്ചെപ്പില്‍ അല്‍പ്പം കൂടി മുത്തുമണികള്‍ ശേഖരിച്ചു കൊണ്ട്
യാത്ര തുടരാം ...............

Saturday, November 1, 2008

ഞാനും എത്തി...

എനിക്ക് മുന്‍പേ നടന്ന എന്‍റെ പ്രിയ സുഹൃത്തുക്കളെ,
ഒടുവില്‍ ഞാനും എത്തിയിരിക്കുന്നു , എഴുത്തിന്‍റെ ഈ ലോകത്തില്‍.....
ഒരുപാടൊന്നും എഴുതാന്‍ എനിക്കില്ല, പക്ഷെ കുറച്ചൊക്കെ പറയാനുണ്ടു താനും.....

ഞാന്‍ എന്തെക്കെയോ ആണ്, എന്നെനിക്ക് തോന്നിയിട്ടില്ല, അതുപോലെ തന്നെ ഈ ലോകത്തെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ ഞാന്‍ ആളായി എന്നും തോന്നിയിട്ടില്ല, പക്ഷെ പിന്നിട്ട വഴികളിലെവിടെക്കെയോ കണ്ട കാഴ്ചകള്‍, മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ ചിത്രങ്ങള്‍, അതിനോടുള്ള എന്‍റെ കാഴ്ചപ്പാടുകള്‍, എനിക്ക് പറയണം..